നാടൻപാട്ട് ശില്പശാല
26-9-2021 ഞായറാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടേയും നിറവ് പബ്ലിക് ലൈബ്രറിയുടേയും നേതൃത്വത്തിൽ സ്കൂൾ തല സാഹിത്യോത്സവം നടന്നു. പ്രശസ്ത നാടൻ പാട്ട് കലാകാരനും കവിയും ഗാനരചയിതാവുമായ ശ്രീ.പ്രശാന്ത് മങ്ങാട്ട് നയിച്ച നാടൻപാട്ട് ശില്പശാലയിൽ യു.പി വിഭാഗത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. നാടൻ പാട്ടിന്റെ തനതു പാരമ്പര്യത്തെക്കുറിച്ചും വിവിധവിഭാഗങ്ങളിൽപ്പെടുന്ന പാട്ടുകളെക്കുറിച്ചും വാമൊഴിയായും വരമൊഴിയായും ഉള്ള പാട്ടുകളുടെവിവിധരീതികളെക്കുറിച്ചും വളരെ ആഴത്തിലും എന്നാൽ കുട്ടികൾക്ക് മനസിലാവുന്ന ലളിതമായ രീതിയിലുംഅദ്ദേഹം ക്ലാസ് എടുത്തു.
No comments:
Post a Comment