ഗണിത ക്ലബ് - ഉദ്ഘാടനം
പൊട്ടിച്ചിരിക്കുന്ന വർക്കേ ഇവിടെ പ്രവേശനമുള്ളൂ... ഗൂഗോളിൻ്റെ (ഗണിത
ക്ലബ് ) കവാടത്തിൽ ഇങ്ങനെ ഒരു ബോർഡുമായി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഭാഷാധ്യാപികയും എഴുത്തുകാരിയും സർവോപരി വിദ്യാലയത്തിലെ പൂർവ വിദ്യാർഥിനിയുമായ ബഹുമാനപ്പെട്ട പറളി AEO ശ്രീമതി പി. ബിന്ദു ടീച്ചറാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. സുരേഷ് മാസ്റ്റർ ഓൺ ലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 90 ലധികം കുട്ടികൾ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. കണക്കിലെ കളികളിലേക്കും കളകളാരവങ്ങളിലേക്കും കുട്ടികളുടെ കൈ പിടിച്ച് ആനയിച്ച ശ്രീ.. സി.സി. ജയശങ്കർ മാഷ് ആദ്യ ക്ലാസ് നയിച്ചു. രാമാനുജൻ സംഖ്യയിലെ അക്കങ്ങളുടെ വിവിധ വ്യാഖ്യാനങ്ങൾ കുട്ടികൾ കണ്ടെത്തി അവതരിപ്പിച്ചു...ഗ്രീമതി: EM ഗീത ടീ ച്ചർ തന്റെ ആശംസാ പ്രസംഗത്തിൽ യുക്തിചിന്തയെ കുറിച്ച് ഊന്നി പറഞ്ഞു. ഗണിത ക്ലബ്ബ് കൺവീനർ ശ്രീമതി: ഗീതാകുമാരി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ SRG കൺവീനർ രമണി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. ഗണിത പ്രാർഥനയും ഗണിത പ്പാട്ടുകളും കുഞ്ഞു പസിലുകളും അവതരിപ്പിച്ച് കുട്ടികൾ ചടങ്ങ് ആ കർഷകമാക്കി. ക്ലാസ് ആസ്പദമാക്കിയുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നവർക്ക് സമ്മാനവും ഏർപ്പെടുത്തി.. ക്ലബിന്റെ അടുത്ത യോഗത്തിൽ പുതിയ ഒരതിഥിയെ പരിചയപ്പെടുത്താനും ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
No comments:
Post a Comment