73-ാം സ്വാതന്ത്ര്യദിനം നാം ആഘോഷിച്ചത് കേരളം മഴക്കെടുതികളുടെ ദുരിതംനേരിട്ടു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്. എന്നിരുന്നാലും ഗവ.യു.പി സ്കൂൾ കോങ്ങാട്ആഘോഷംസമുചിതമാക്കി.
പ്രധാനദ്ധ്യാപകൻ പതാക ഉയർത്തിക്കൊണ്ട്ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കാർഗിൽ ഗ്രൂപ്പ് കോങ്ങാട് പുതിയതായിനിർമ്മിച്ചു നൽകിയ കൊടിമരസ്തംഭത്തിന്റെ സമർപ്പണവും നടന്നു. തുടർന്ന്ദേശഭക്തിഗാനം, സ്വാതന്ത്ര്യദിന പ്രഭാഷണം, കുട്ടികളുടെ മാസ് ഡ്രിൽ, യോഗഎന്നിവയുടെ പ്രദർശനം അരങ്ങേറി.കോങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ശ്രീ.എം.എസ് ദേവദാസ് മുഖ്യാതിഥിയായ ചടങ്ങിൽ വിവിധഎൻഡോവ്മെൻറുകളുടെ വിതരണവും നടത്തി. പി.ടി.എ അംഗങ്ങളും, മറ്റു പ്രമുഖരും,രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
No comments:
Post a Comment